ഭൂമിയുടെ പകല്‍-രാത്രി ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതാണ് ഇതുവരെ കരുതിയിരുന്നത്. ഇതനുസരിച്ച് ആഗോളതലത്തില്‍ സമയത്തെ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതൊരു ധാരണ മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍.
സൂക്ഷ്മമായി നടത്തിയ പഠനത്തില്‍ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. മണിക്കൂറില്‍ 107,000 കിലോമീറ്റര്‍ (67,000 മൈല്‍) വേഗതയില്‍ സൂര്യനുചുറ്റും വലം വെക്കുന്ന ഈ ഗ്രഹത്തിന്റെ ഭ്രമണത്തെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.
എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് നോക്കാം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ETH സൂറിച്ചില്‍ നിന്നുള്ള ജിയോഫിസിസ്റ്റുകളുടെ ഒരു സംഘമാണ് ഭൂമിയുടെ ഉരുകിയ ഇരുമ്പ് കാമ്പില്‍ നിന്ന് ഇതിന്റെ ഉത്തരം കണ്ടെത്തിയതായി അവകാശപ്പെടുന്നത്.
ഒരു നൂറ്റാണ്ടില്‍ 1.72 മില്ലിസെക്കന്‍ഡ് ആണ് ദിവസങ്ങളില്‍ നിന്ന് കുറയുന്നത്, ഭൂമിയിലെ ജലത്തിന്റെ അളവ് മാറുന്നത് ഭൂമിയുടെ ഭ്രമണത്തെ ബാധിക്കും 2 മുതല്‍ 3 മില്ലിസെക്കന്‍ഡ് വരെയുള്ള ഏറ്റക്കുറച്ചിലുകള്‍ ഭൂമിയുടെ ദ്രാവക കാമ്പിലെ പ്രവാഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഓരോ ആയിരം വര്‍ഷത്തിലും ഏകദേശം 3 മുതല്‍ 4 മില്ലിസെക്കന്‍ഡ് വരെ മറ്റൊരു ഏറ്റക്കുറച്ചിലുണ്ട്, അതിന്റെ കാരണം വ്യക്തമല്ല. ചന്ദ്രന്റെ കാന്തിക ബലവും അതിനൊപ്പം തന്നെ ഭൂമിയുടെ ഉള്ളറകളിലെ മാറ്റങ്ങളും സമയക്രമത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

