കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ സംഘപരിവാർ പ്രതിനിധിക്ക് വിജയം.
മുതിർന്ന മാധ്യമപ്രവർത്തകനും’ കേസരി വാരികയുടെ നേതൃത്വത്തിലുള്ള
മാഗ്‌കോം ഡയറക്ടർ കൂടിയായ എ.കെ. അനുരാജ് ആണ് ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഒരു സംഘപരിവാർ പ്രതിനിധി എത്തുന്നത്.
ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് സെനറ്റിൽ എത്തിയത്. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്ക് സംഘപരിവാർ ബന്ധമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സർവകലാശാല ക്യാമ്പസിൽ, പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ളവരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് വിവാദമായിരുന്നു. ഗവർണറുടെ നോമിനികളെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്
സിൻഡിക്കേറ്റിലെ 13സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ സിപിഎം പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു.
Discussion about this post