The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

കണ്ണടച്ച് ഇരുട്ടാക്കി മന്ത്രി സജി ചെറിയാൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടത് വിവരവകാശ കമ്മീഷനെന്ന് മന്ത്രി

Neethu Newzon by Neethu Newzon
Aug 17, 2024, 01:13 pm IST
in Kerala
FacebookWhatsAppTwitterTelegram

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. റിപ്പോർട്ടുമായി സംബന്ധിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും വിവരാവകാശ കമ്മീഷൻനാണെന്നും സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരല്ലെന്നും മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പിൻ്റെ കീഴഇൽ വരുന്ന വിഷമല്ല ഹേമ കമ്മിറ്റി റിപ്പോർട്ട്. ഈ വിഷയത്തിലെ വകുപ്പിൻ്റെ ചുമതലകൾ വളരെ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശപ്രകാരം ഒരാഴ്ച്ചയ്ക്കകം പുറത്തുവിടണമെന്നാണ് അറിയിച്ചിരുന്നത്. സർക്കാരിനോ വകുപ്പിനോ ഈ വിഷയത്തിൽ ഒരു പങ്കും ഇല്ല. റിപ്പോർട്ട് പുറത്തുവിടേണ്ടതും അതിൽ തീരുമാനങ്ങൾ എടുക്കേണ്ടതും സംസ്ഥാനത്തെ വിവരാവകാശ കമ്മീഷനാണ്. റിപ്പോർട്ട് പരസ്യപ്പെടുത്താൻ നിയമതടസ്സങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോർട്ടിലെ കോടതി നിർദ്ദേശങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് വിവരാവകാശ കമ്മീഷന് സാംസ്കാരിക വകുപ്പ് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനോ സാംസ്കാരിക വകുപ്പിനോ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

നിർമാതാവ് സജിമോൻ പാറയിലിൻറെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19-ാം തീയതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ട് പുറത്തുവരാതായതോടെ പിന്നീട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. കോടതിയിൽ ഈ വിഷയം എത്തിയതോടെ റിപ്പോർട്ട് പഠിക്കാനുള്ള സാവകാശം വേണമെന്ന് സർക്കാർ വാദിച്ചു. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാൻ ആകില്ലെന്ന് സർക്കാർ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങൾ ഉള്ളതിനാൽ ഒരു റിപ്പോർട്ട് പൂർണമായും രഹസ്യമായി വെക്കരുതെന്ന് മുൻവിധിന്യായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

Tags: FEATUREDhema commission reportsaji cheriyan
ShareSendTweetShare

Related News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലയാളത്തിൻ്റെ വിട…. തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

മലയാള സിനിമയുടെ  ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത്  ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies