ക്രിസ്തുമസ് ദിനത്തിൽ പാർലമെന്റിന് സമീപം വച്ച് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് മരിച്ചത്.
പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം വച്ച് പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പാർലമെന്റിന് സമീപം വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തീയണച്ച് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ ശരീരത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.

