പൂച്ചകളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സൂക്ഷിച്ചോ … പുതിയ പഠന റിപ്പോർട്ട് പുറത്ത് . പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം . ടെയ്‌ലറും ഫ്രാൻസിസും എന്ന ജേണലിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്‌ളുവെൻസ വൈറസാണ് എച്ച്5എൻ1 . പൂച്ചകളിലെ ഒന്നോ രണ്ടോ മ്യൂട്ടേഷനുകൾ വൈറസിനെ മനുഷ്യരിലേക്ക് എളുപ്പത്തിൽ കയറാൻ അനുവദിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ലുവൻസയുടെ മാരകമായ വൈറസ് 100 ദശലക്ഷത്തിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുണ്ട്, ഇത് മനുഷ്യർക്കിടയിൽ എളുപ്പത്തിൽ പടരുന്നില്ലെങ്കിലും, ഒരു മുൻകരുതൽ എടുക്കാൻ ശാസ്ത്രജ്ഞർ നിർദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ സൗത്ത് ഡക്കോട്ടയിലെ വീടിന് അടുത്ത് പത്ത് പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ ഇത് പരിശോധിച്ചപ്പോൾ പൂച്ചയിൽ ശ്വസന, നാഡീസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതായി വിദഗ്ധർ പറയുന്നു.
ഈ പരിശോധനയിൽ എച്ച്5എൻ1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നെടുത്ത സാമ്പിളുകളിൽ പന്നികൾക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളിൽ നിന്നും പക്ഷികളിലും നിന്നുമുള്ള ഇൻഫ്‌ലുവൻസ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തി .
ഇതിനുപുറമേ പൂച്ചകളിൽ കണ്ടെത്തിയ വൈറസിന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഒരു ഡയറി ഫാമിലെ കന്നുകാലികളിൽ കണ്ട ഒരു പതിപ്പിനോട് സാമ്യമുണ്ട് എന്നും അധികൃതർ പറയുന്നത്.
Discussion about this post