മോസ്‌കോ: യുഎസ് മിഷനിൽ ജോലി ചെയ്തിരുന്ന ഒരു റഷ്യൻ പൗരനുമായി സമ്പർക്കം പുലർത്തിയതിന് രണ്ട് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യൻ സർക്കാർ പുറത്താക്കി, അവർ അമേരിക്കയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചാണ് നടപടി . നയതന്ത്രജ്ഞരായ ജെഫ്രി സിൽലിൻ, ഡേവിഡ് ബേൺസ്റ്റൈൻ എന്നിവരെയാണ് പുറത്താക്കിയത് ഇവർക്കെതിരെ “പേഴ്സണ നോൺ ഗ്രാറ്റ” അഥവാ ഒരാഴ്ചക്കുള്ളിൽ രാജ്യം വിടണം എന്ന നിർദ്ദേശം റഷ്യൻ സർക്കാർ നൽകിയിട്ടുണ്ട്.
രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ അപലപിച്ചു. സൃഷ്ടിപരമായ നയതന്ത്ര ഇടപെടലിനെക്കാൾ റഷ്യ വീണ്ടും ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് മില്ലർ വ്യക്തമാക്കി . റഷ്യയുടെ നടപടികളോട് അമേരിക്ക ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Discussion about this post