കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി ഇന്ന് ചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ഇന്ന് പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.
സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും, ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
നിപ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് യോഗത്തിൽ പങ്കെടുത്തത് പങ്കെടുത്തു.
Discussion about this post