ഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി അറിയിച്ചു. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ ഇന്നലെ വീട്ടിലെത്തിയിരുന്നു.
ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരിൽ 17 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസയാണ് തിരികെ നാട്ടിലെത്തിയത്. കൂട്ടത്തിലെ ഏക പെൺകൂട്ടിയായത്തിനാലാണ് തന്നെ നേരത്തെ വിട്ടയച്ചതെന്ന് ആൻ പറഞ്ഞു. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
Discussion about this post