ടെഹ്റാൻ: ഇറാൻ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ ചരക്കുകപ്പൽ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകി ഇറാൻ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവർക്ക് കോൺസുലർ ആക്സസ് നൽകുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം 13-നാണ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുള്ളത്. സംഘത്തിലെ ഏക വനിതയായിരുന്ന തൃശ്ശൂർ സ്വദേശി ആൻ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.
Discussion about this post