കൊച്ചി: കുസാറ്റ് ഹോസ്റ്റലിൽ, എസ്.എഫ്.ഐ. കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നാലു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു
കെ എസ് യു പ്രവർത്തകരുടെ പരാതിയില്‍ 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കളമശ്ശേരി പോലീസ് കേസെടുത്തു. കുസാറ്റിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായാണ് ഹോസ്റ്റലിൽ സംഘർഷം നടന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ കെ.എസ്.യു – എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. മുന്നണിയായി മത്സരിച്ചിട്ടും ,തങ്ങളുടെ സ്ഥാനാര്‍ഥിക്കു കെ.എസ്.യു വോട്ടു ചെയ്തില്ലെന്നായിരുന്നു എം.എസ്.എഫിന്റെ ആരോപണം
Discussion about this post