കോട്ടയം: സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരുവ് സമരവുമായി നായർ സർവീസ് സൊസൈറ്റി രംഗത്തുവരുന്നത്.
വിശ്വാസികൾ ഗണപതി ക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്നും സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്നുമാണ് എൻ എസ് എസ് സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.
ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post