മലപ്പുറം: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻ വാലി എൻ ഐ എ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും വലിയ ആയുധ പരിശീലനകേന്ദ്രമാണ് കണ്ടുകെട്ടിയത്. കേരളത്തിലെ
ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് ഗ്രീൻ വാലി.
24 ഏക്കറില്‍ ആണ് ആയുധപരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ് തുടങ്ങി പോപ്പുലർ ഫ്രണ്ട് നിയന്ത്രിച്ചിരുന്ന നിരവധി സ്ഥാപനങ്ങൾ എൻ ഐ എ കണ്ടുകെട്ടിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളിലും, കൊലപാതകങ്ങളിലും പങ്കെടുത്തവർക്ക് ഇവിടെ നിന്നും പരിശീലനം ലഭിച്ചതായും സൂചനയുണ്ട്. കേരളത്തിൽ അടുത്തിടെ RSS – BJP നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഇവിടെ നിന്ന് പരിശീലനം നേടിയതായി വിവരമുണ്ട്. പോപ്പുലർ ഫ്രണ്ടിനുള്ളിലെ ‘ കില്ലർ സ്ക്വാഡുകൾക്ക് പരിശീലനം നൽകുന്ന പ്രധാന കേന്ദ്രവും ഇവിടെയാണെന്നാണ് സൂചന.

