The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി ; നാളെ കോടതിയിൽ ഹാജരാകണം

NewzOn Desk by NewzOn Desk
Aug 2, 2023, 10:29 am IST
in Uncategorized
FacebookWhatsAppTwitterTelegram

വാഷിങ്ടൺ: 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോ​ഗിക നടപടികൾ തടസപ്പെടുത്തൽ, ​ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്​പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവന വന്നതിന് പിന്നാലെ ട്രംപ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കുകയും തുടർന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ അനുയായികൾ കാപ്പിറ്റോൾ ബിൽഡിങ് ആക്രമിക്കുകയായിരുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അനാവശ്യ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്നതും ജൂറി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് അധികാരം കൈമാറ്റം ട്രംപ് മനപ്പൂർവ്വം വൈകിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ​ഗൂഢാലോചന നടത്തിയതായി ജൂറിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നും ട്രംപിനെതിരായ കുറ്റപത്രത്തിൽ പറയുന്നു. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.

 

Tags: Bidendonald trump
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

A$100 Zero Downpayment Bonus Codes 2025 Free Aud Voucher Codes

Just How To Be Able To Use Uptown Pokies About Mobile Devices

Uptown Pokies On Range Casino Login

Jokabet Online Casino 2025 Overview By Simply Nonstop Casinos

Jokabet Casino Entrar Accede A Tu Cuenta

Review Jokabet Casino España 2025: Guía De Métodos De Pago, Promociones Y Ofertas

Well-known Pokies Plus Games With Free Of Charge Spins Every Day Perform Today

Uptown Pokies Casino $20 Free Of Charge Zero Deposit Aussie Reward

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies