തിരുവനന്തപുരം ; ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന വിവാധമായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ തിരുത്താനോ അതില്‍ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി.ഗോവിന്ദന് കൂട്ടിച്ചേർത്തു.
ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. എല്ലാ കാലത്തും സിപിഎം മതവിശ്വാസകള്‍ക്കെതിരായ പ്രസ്ഥാനമാണെന്ന പ്രചാരണം വരാറുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും എം.വി.ഗോവിന്ദന് ആവശ്യപ്പെട്ടു. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണ്. നെഹ്റു പറഞ്ഞതും ഇതുതന്നെയാണെന്നുമാണ് ഗോവിന്ദന് വ്യക്കതമാക്കിയത്.
Discussion about this post