തൃശൂർ : മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാർ ആണ് അടിച്ചു തകർത്തത് . കഴിഞ്ഞ രാത്രി നടന്ന സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ ഉൾപ്പെടെ നാലു യുവാക്കൾ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. എന്നാൽ ബാർ ജീവനക്കാർ ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് തർക്കമുണ്ടാവുകയും മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാർ ആക്രമിച്ചു തകർത്തതായാണ് പരാതി. തടയാൻ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദിച്ചതായും പരാതിയുണ്ട് .
Discussion about this post