തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പോലീസ്. വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ്. പങ്കെടുത്ത ആയിത്തിലധികം പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 149 283 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കേരളാ പോലീസ് ആക്ടിന്റെ 39, 121, 77ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
അനധികൃതമായി സംഘം ചേര്‍ന്ന് ഘോഷയാത്ര നടത്തിയെന്ന് പറഞ്ഞാണ് കേസ്. ഹൈക്കോടതി വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അനുമതി ഇല്ലാതെ വാഹനങ്ങളില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു. കാല്‍നടയാത്രക്കാരുടേയും വാഹനങ്ങളുടേയും സുഗമമായ സഞ്ചാരത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ചു എന്നതടക്കം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വിശ്വാസ സംരക്ഷണ ദിനാചരണത്തിന് ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് നാപജപ യാത്ര നടത്തിയത്.
Discussion about this post