ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം തളർത്താത്ത പോരാളിയായി തന്റെ മുപ്പത്തിയൊൻപതാം വയസിലും അദ്ദേഹം ഇന്ത്യൻ ദേശിയ ടീമിന്റെ നെടുന്തൂൺ ആയി നിൽക്കുന്നു
ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് അന്താരാഷ്ട്ര ഫുട്ബാളിൽ 18 വർഷം അനുഭവ സമ്പത്തുള്ള, ഛേത്രിയുടെ പേരിൽ ആണ്. 2005 ൽ പാകിസ്താനെതിരെ യുള്ള മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി അരങ്ങേറ്റം കുറിക്കുന്നത് .
142 മത്സരങ്ങളിലാണ് ഛേത്രി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. മറ്റാർക്കുമില്ലാത്ത ഈ നേട്ടം ഛേത്രിക്ക് സ്വന്തം ഇന്ത്യൻ ദേശീയ ടീമിനായി 92 ഗോളുകൾ നേടിയ റെക്കോർഡും ഛേത്രിയ്ക്ക് സ്വന്തം .
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ നാലാമനാണ് ഛേത്രി. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ താരം അലി ദേയ്, അർജന്റീനയുടെ ലയണൽ മെസി എന്നിവരാണ് ഈ റെക്കോഡിൽ ഛേത്രിക്ക് മുന്നിലുള്ളത്.
ഇന്ത്യൻ ടീമിനായി കൂടുതൽ ഹാട്രിക്കുകൾ നേടിയ താരവും സുനിൽ ഛേത്രിയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുനിൽ ഛേത്രി.
Discussion about this post