തിരുവനന്തപുരം: ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.’ ഗണപതി മിത്തല്ലാതെ പിന്നെന്താ വിശ്വാസമാണോ , എന്നായിരുന്നു എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചോദിചിരുന്നു
“‘പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. ഹിന്ദു വർഗീയവാദം അതിശക്തമായി ഉയർത്തുന്നതിനുവേണ്ടിയുള്ള നിലപാടാണു സുരേന്ദ്രൻ നിരന്തരം ആവർത്തിക്കുന്നത്. അതു ചൂണ്ടിക്കാണിക്കുമ്പോൾ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അതിനെ മറികടക്കാനാണു സുരേന്ദ്രൻ ഉൾപ്പെടെ ശ്രമിക്കുന്നത്. തങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണ് ”
എം വി ഗോവിന്ദൻ വിശദീകരിച്ചു.
ഷംസീറും , സിപിഎം നേതാക്കളും ഗണപതി ഭഗവാനെ അവഹേളിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശ്കതമാവുന്നതിനിടയിൽ ആണ് എം വി ഗോവിന്ദൻ തന്റെ മുൻ നിലപാട് തിരുത്തിയത് .
Discussion about this post