ന്യൂഡൽഹി: ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നല്ല അതിന് അർഥം. ഇന്ന് പ്രതിപക്ഷത്തുള്ള പാർട്ടികൾ അവർക്ക് അനുകൂലമായ വിധിവരുമ്പോൾ കോടതികളെ പുകഴ്ത്തുയും , അല്ലാത്ത പക്ഷം ആക്ഷേപിക്കുകയും ചെയ്യുകയാണ് ” അനിൽ ആന്റണി പ്രതികരിച്ചു.
ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണെന്നും, ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും, ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നുവെന്നും, അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്കു പ്രസക്തിയില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി

