കോഴിക്കോട് : ഗണപതി മിത്താണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതികരിച്ച സിനിമാ താരം സലിം കുമാറിനെ വിമർശിച്ച് മന്ത്രി വി ശിവൻ കുട്ടി. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും, നടവരവിനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ചത് ശരിയായില്ലെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു സലീംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നുവെന്നും, കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണെന്നും, ഒരു കാര്യവുമില്ലാതെയാണ് സലീംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെ ന്നും , പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്നും,മിത്തും
റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും താരം അഭിപ്രായെപ്പെട്ടിരുന്നു.

