ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുൽഗാമിലെ ഹലാൻ വനമേഖലയിൽ പുലർച്ചയാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ജമ്മു കാശ്മീരിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തിയിരുന്നു. പോലീസിന്റെയും, ആർആർആറിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. മേഖലയില്‍ സംയുക്ത സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരം സേനയ്ക്ക് ലഭിച്ചു. കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫണ്ടുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ജമ്മു കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗറിലെ നാതിപോറ മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു
Discussion about this post