ഡൽഹി: രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം തിരികെ നൽകുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. തീരുമാനം നീണ്ടുപോയാൽ സുപ്രീം കോടതിയെ സമീപിക്കാൻ ആണ് കോൺഗ്രസ്സ് ആലോചിക്കുന്നത് . രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി വന്നതിന് ശേഷം ലോക്സഭാ സെക്രട്ടേറിയറ്റ് രണ്ടു ദിവസം അവധി ആയിരുന്നു . വെള്ളിയാഴ്ചയുണ്ടായ വിധിക്ക് ശേഷം പാർലിമെന്റ് ആദ്യമായി സമ്മേളിക്കുന്നത് ഇന്നാണ്
സ്പീക്കർ ,വിഷയത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിക്ക് , എംപി സ്‌ഥാനം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് കത്ത് നല്കിയിട്ടുണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ എന്ത് തീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് ഉറ്റു നോക്കുന്നത് . അതെ സമയം കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്സഭയിൽ നാളെ ചർച്ചയ്‌ക്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ കിട്ടിയാൽ രാഹുൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കും .
ഇന്ന് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും കോൺഗ്രസ്സിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ

