ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്‌ഥാപിച്ചു . ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടറിയേറ്റ് പുനഃസ്ഥാപിച്ചു. എംപി സ്ഥാനം തിരികെ ലഭിച്ചതോടെ രാഹുൽ ഇന്ന് തന്നെ ലോക്സഭയിൽ എത്തിയേക്കും .
134 ദിവസത്തിന് ശേഷം ആണ് രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ ആണ് രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെട്ടത്. സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുലിന് വീണ്ടും എംപി സ്ഥാനം തിരികെ ലഭിക്കുന്നത് .

