കൊച്ചി: നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാലടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദൃക്സാക്ഷികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിൽ പരിക്കേറ്റ പാടുകളും, കാറിൽ ചോര പാടുകളുമുണ്ട്. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . മരണകാരണം വ്യക്തമായിട്ടില്ല . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക് ആശുപത്രിയിലേക്ക് മാറ്റി

