കൊച്ചി: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് നടത്തിയ നാമജപ ജാഥയിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി സമീപിച്ചത്. സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിചേർത്താണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്.
മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ പാളയം ഗണപതി ക്ഷേത്രത്തിന് സമീപം എൻഎസ്എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേർന്നെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. അതിനെത്തിരെ നൽകിയ ഹർജിയിലാണ്, വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
Discussion about this post