ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിനാണ് തീപിടിച്ചത്. തീപിടിത്തതെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അത്യാഹിത വിഭാഗത്തിന് സമീപമാണ് എന്‍ഡോസ്‌കോപ്പി മുറി. ഈ മുറിയിലാണ് തീപിടിച്ചത്.

