ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഗീത മലയാളിയായ ആശ മേനോൻ ഉൾപ്പെടെ മിത്തൽ, ശാലിനി പി. ജോഷി എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്സാൽഗികർക്കായിരിക്കും ചുമതല. സ്പെഷൻ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്ഐടി) മണിപ്പുരിന് പുറത്തുനിന്നുള്ള എസ്പി റാങ്കിൽ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post