കൊച്ചി: സംവിധായകനും , തിരക്കഥാകൃത്തുമായ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിൽസയിൽ ആയിരുന്നു.
നാളെ രാവിലെ 9 മുതൽ 12 മണി വരെ, എറണാകുളം ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനം തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. എറണാകുളം സെൻട്രൽ ജുമാ മസ്ജിജിദിൽ വൈകിട്ട് 6 മണിക്ക് ഖബറടക്കം.
1989 ൽ റാംജി റാവു സ്പീക്കിംഗിലൂടെയാണ് സംവിധായകനായി സിദ്ധിഖ് അരങ്ങേറ്റം കുറിക്കുന്നത്. കഥാകൃത്തായും, തിരക്കഥാകൃത്തായും , നിർമ്മാതാവായും , സംവിധായകനായും ചലച്ചിത്ര ലോകത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചാണ് സിദ്ധിഖ് വിടപറയുന്നത്.
ഇൻഹരിഹർ നഗർ, വിയറ്റ്നാം കോളനി, ഗോഡ്ഫാദർ, ഹിറ്റ്ലർ, ക്രോണിക് ബാച്ച്ലർ, ബോഡി ഗാർഡ് തുടങ്ങി നിരവധി ചിത്രങ്ങൾ സിദ്ധിഖിന്റെ സംഭാവനകളാണ്.


