ഗയാന: സൂര്യ കുമാർ യാദവ് തന്റെ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. ഇതോടു കൂടി പരമ്പര വിജയിക്കുവാനുള്ള ഇന്ത്യയുടെ സാധ്യതകൾ വീണ്ടും സജീവമായി.
നേരത്തെ പുറത്താകാതെ 19 പന്തിൽ 40 റൺസ് എടുത്ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവലിന്റെ വെടിക്കെട്ടു ബാറ്റിങ്ങിന്റെ പിൻബലത്തിൽ ആണ് ബാറ്റിങ് ദുഷ്കരമായ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ 159 എന്ന മാന്യമായ ടോട്ടലിലേക്ക് വെസ്റ്റ് ഇൻഡീസ് എത്തിയത്. മധ്യ ഓവറുകളിൽ വെറും 28 റൺസ് മാത്രം വിട്ടു കൊടുത്തു കൊണ്ട് മൂന് വിക്കറ്റുകൾ വീഴ്‌ത്തിയ കുൽദീപ് യാദവിന്റെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് പോകുമായിരുന്ന വെസ്റ്റ് ഇൻഡീസിനെ പിടിച്ചു കെട്ടിയത്
അരങ്ങേറ്റക്കാരൻ യാഷവി ജയ്‌സ്വാളും (1), ശുഭ്‌മാൻ ഗില്ലും (6) നേരത്തെ പുറത്തായെങ്കിലും 44 പന്തിൽ 83 റൺസുമായി സൂര്യകുമാർ യാദവ് വെറും ഇന്ത്യയെ 17.5 ഓവറിൽ വിജയതീരത്ത് എത്തിച്ചു . തിലക് വർമ്മ (37 പന്തിൽ പുറത്താകാതെ 49 എടുത്ത് സൂര്യ കുമാർ യാദവിന് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ 87 റൺസ് ആണ് സഖ്യം അടിച്ചെടുത്തത് .
ശനിയാഴ്ച ഫ്ലോറിഡയിലെ ലോഡർഹില്ലിൽ വച്ചാണ് പരമ്പരയിലെ അടുത്ത മത്സരം. നിലവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-1 ന് മുന്നിലാണ്.

