കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത് ആശുപത്രിയുടെ കത്രികയെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കൽ ബോർഡ്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറയാനാകില്ലെന്ന് നിലപാടിലാണ് മെഡിക്കല്‍ ബോര്‍ഡ്.
ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയില്‍ത്തന്നെയാണ് ഹ ര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പൊലീസ് ഡിഎംഒയ്ക്ക് കൈമാറിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ട് വിയോജിച്ചത്. കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
Discussion about this post