The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Life Health

കർക്കിടക കഞ്ഞി എന്ന ഔഷധം

Neethu Newzon by Neethu Newzon
Aug 9, 2023, 11:03 am IST
in Uncategorized
FacebookWhatsAppTwitterTelegram

കര്‍ക്കിടക മാസം മലയാളിയ്ക്ക് ഏറെ പ്രത്യേകതകളുള്ള മാസമാണ്. പഞ്ഞ മാസവും ഒപ്പം രാമായണ മാസവുമാണിത്. പണ്ടു കാലത്താണ് പഞ്ഞ മാസമെന്നതിന് പ്രസക്തിയുണ്ടായിരുന്നത്. കൃഷി മുഖ്യ വരുമാന മാര്‍ഗമായിരുന്ന ഒരു തലമുറയ്ക്ക് പെയ്തു തോരാത്ത മഴയുടെ കാലത്ത് അറുതിയായിരുന്നു, ഫലം. ഇതാണ് പൊതുവേ കര്‍ക്കിടകത്തെ പഞ്ഞ മാസം എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. പൊതുവേ ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്. കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാന്‍ സാധ്യതയുളള മാസമാണിത്. ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിയ്ക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. ഇതിനാല്‍ തന്നെ പണ്ടു കാലത്ത് പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഈ മാസം കഴിയ്ക്കുന്നതും പതിവായിരുന്നു. ഇതില്‍ ഒന്നാണ് കര്‍ക്കിടക കഞ്ഞി അഥവാ മരുന്നു കഞ്ഞി. കര്‍ക്കിടക മാസത്തില്‍ ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

നവര അരിയാണ് കര്‍ക്കിടക കഞ്ഞിയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നവര അരി. ആയുര്‍വേദ പ്രകാരം അസിഡിറ്റിയാണ് ശരീരത്തിലെ പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്.നവര അരി ശരീരം ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നവര അരി വേവിച്ച് കഞ്ഞി വെക്കുന്നു. ആല്‍ക്കലൈനാക്കാന്‍ സഹായിക്കുന്ന പലതരം ആയുര്‍വേദ മരുന്നുകള്‍ പൊടിച്ചോ അരച്ചോ കഞ്ഞിയിൽ ചേർക്കുന്നു. ഇത് അടുപ്പില്‍ നിന്നും വാങ്ങുന്നതിന് മുന്‍പായി ആല്‍ക്കലൈനായ തേങ്ങാപ്പാല്‍, ഇന്തുപ്പ്‌, നെയ്യ്‌ എന്നിവയും കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്നു.

കര്‍ക്കിടകത്തിലെ ആദ്യ 7 ദിവസങ്ങളിലാണ് ചൂടോടെ കര്‍ക്കിടക കഞ്ഞി കുടിയ്‌ക്കേണ്ടത് എന്നാണ് പറയുക. വേനല്‍ക്കാലത്തെ ശാരീരിക അധ്വാനത്തിന്റേയുംക്രമരഹിത ഭക്ഷണത്തിൻറെയും ഫലമായി ശരീരത്തിലടിഞ്ഞു കുടിയ ശരീര കോശ ക്ഷയ മാലിന്യങ്ങളെ പുറന്തള്ളുകയെന്നതാണ് കര്‍ക്കിടക കഞ്ഞിയിലൂടെ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. അടുത്ത ഒരു വര്‍ഷത്തേയ്ക്കു വേണ്ട പ്രതിരോധ ശേഷി ശരീരത്തിന് ലഭിയ്ക്കുന്നു.

പണ്ട് കാലത്ത് മഴക്കാലത്തിന് മുന്‍പുള്ള ചൂടുകാലം ശാരീരിക അധ്വാനത്തിന്റെ കാലമായിരുന്നു. കൊയ്ത്തും വിളവെടുപ്പും മററുമായി പാടത്തും പറമ്പിലും ശാരീരിക അധ്വാനം ഏറുന്ന നാളുകള്‍. കഠിനാദ്ധ്വാന ദിനങ്ങളിൽ ക്രമമല്ലാത്ത ഭക്ഷണത്തിലുടെ ശരീത്തിൽ ആസിഡ് ബാക്കി വന്നിട്ടുണ്ടായിരിക്കും. ഈ ആസിഡിന്റെ പ്രവർത്തനത്താൽ കോശങ്ങളിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ കാരണം ശരീത്തിലെ കോശങ്ങളിലുണ്ടാകുന്ന മാലിന്യങ്ങൾ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരിക്കും. ഇത് അസുഖങ്ങള്‍ക്കും അനാരോഗ്യത്തിനും കാരണമാകുന്നു.

ആൽക്കലൈൻ വസ്തുക്കൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കിടക കഞ്ഞി കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യം ഇളകി പുറത്ത് പോകുന്നു. ശരീരത്തിന്റെ പിഎച്ച് ആല്‍ക്കലൈനായി മാറുന്നു. അതായത് അസിഡിറ്റി നീങ്ങുന്നു. ശരീരത്തിൽ നടക്കുന്ന ഈ ജൈവരാസപ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൻ്റെ പിഎച്ച്‌ 7.45 എത്തുന്നു. 7.45 പിഎച്ച്‌ ഉള്ള ശരീരത്തെ ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി ശരീരം നേടുന്നതാണ് കര്‍ക്കിടക കഞ്ഞി കുടിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്. വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

ShareSendTweetShare

Related News

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ജലദോഷപനിക്ക് ഇനി പാരസെറ്റമോൾ വേണ്ട! അപകടകാരികളായ മരുന്നുകൾ നിരോധിച്ച് കേന്ദ്രം

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് അറിഞ്ഞിരിക്കാം; ജാഗ്രത പാലിക്കാം

കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്

കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്

പഴങ്ങൾ ജ്യൂസാക്കി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

പഴങ്ങൾ ജ്യൂസാക്കി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies