ചൈനീസ് വ്യോമസേനയുടെ പത്ത് യുദ്ധ വിമാനങ്ങൾ ബുധനാഴ്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിൽ പ്രവേശിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി . “യുദ്ധ സന്നദ്ധത ” പ്രകടിപ്പിച്ചു കൊണ്ട് പട്രോളിംഗ് നടത്തുന്ന അഞ്ച് ചൈനീസ് യുദ്ധക്കപ്പലുകൾക്ക് അകമ്പടി സേവിച്ചു കൊണ്ടാണ് ഈ വിമാനങ്ങൾ പറന്നത് . ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ അതിർത്തി രേഖ ലംഘനം ആണ് ചൈന നടത്തിയിരിക്കുന്നത്
.
രാവിലെ 9 മണിയോടെയാണ് അതിർത്തി കടന്നുള്ള കടന്നു കയറ്റം ആരംഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു , J-10, J-16 യുദ്ധവിമാനങ്ങളും H-6 ബോംബറുകളും ഉൾപ്പെടെ മൊത്തം 25 ചൈനീസ് വിമാനങ്ങൾ കടലിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു,
ആ വിമാനങ്ങളിൽ 10 എണ്ണം തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു, ഇത് മുമ്പ് ഇരുവശങ്ങൾക്കുമിടയിൽ അനൗദ്യോഗിക അതിർത്തി ആയിരിന്നു.
തായ്‌വാൻ സൈന്യം നിരീക്ഷണത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചിട്ടുണ്ട്
റഷ്യ ഉക്രൈൻ യുദ്ധം തുടരുന്നതിനിടെ അതീവ ജാഗ്രതയോടു കൂടിയാണ് ലോകം ചൈനാ തായ്‌വാൻ സംഘർഷത്തെ നോക്കി കാണുന്നത്. പാശ്ചാത്യ രാജ്യങ്ങൾ മുഴുവനായും തായ്‌വാന്റെ പിന്നിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും, ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇനിയൊരു യുദ്ധം കൂടി പൊട്ടി പുറപ്പെടുകയാണെങ്കിൽ അതൊരു വലിയ ചേരി തിരിവിലേക്കും മൂനാം ലോക യുദ്ധത്തിലേക്കും പൊട്ടി പുറപ്പെടാനുള്ള സാഹചര്യം ആണ് നിലനിൽക്കുന്നത്

