ചെന്നൈ ; ചന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. പേടകം നിലവിൽ ചന്ദ്രനിൽനിന്ന് 1474 കിലോമീറ്റർ അകലെയാണ്. അടുത്ത ഭ്രമണപഥം താഴ്ത്തൽ 14നു രാവിലെ 11.30നും 12.30നും ഇടയിൽ നടക്കും. ഓഗസ്റ്റ് ആറിനാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.
നിലവിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് പ്രധാന വെല്ലുവിളിയെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. റോവർ റണ്ണിംഗ് താരതമ്യേന എളുപ്പമായിരിക്കുമെന്നും സംഘം വ്യക്തമാക്കി. ഓർബിറ്റ് താഴ്ത്തുന്നതിൽ ഉൾപ്പെടെ കൃത്യമായ സംവിധാനങ്ങളിലൂടെ നീങ്ങുന്നതെന്നും വിദഗ്ദർ വ്യക്തമാക്കി. ചന്ദ്രന്റെ ഉപരിതലത്തിൽ 100 കിലോ മീറ്റർ പരിധിയിൽ ക്യത്യമായ വൃത്തത്തിൽ സഞ്ചരിക്കുന്നത് വരെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
Discussion about this post