ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനും മുന്‍ യുപിഎ സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ അത് സഫലീകരിച്ചുകൊടുത്തത് എൻഡിഎ സർക്കാരാണെന്നും ധനമന്ത്രി തുറന്നടിച്ചു.
2013 വരെ ഇന്ത്യയെ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യയെ രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന് വിശ്വാസ്യതയില്ലായിരുന്നു, അഴിമതിയേയും സ്വജനപക്ഷപാതത്തേയും പറ്റി ജനങ്ങളെ ഓര്‍മിപ്പിച്ചത് തന്നെ അവരാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ സഖ്യം “ഇന്ത്യ’ എന്ന പേര് തിരഞ്ഞെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സഖ്യത്തിനുള്ളില്‍ തന്നെ മത്സരം കടുക്കുകയാണെന്ന് അവരുടെ പാര്‍ട്ടി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിയോജിപ്പുകള്‍ നോക്കികാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പോ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ആര്‍ബിഐ പണനയ സമിതിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

