തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ ഭയന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകം ബാലൻ. പിണറായി പണം വാങ്ങിയെന്നു കമ്പനി പറഞ്ഞിട്ടുണ്ടോ? വീണയോട് ആദായനികുതിവകുപ്പ് കാര്യങ്ങൾ ചോദിച്ചിട്ടുണ്ടോ? എന്ന് ചോദിച്ച് ബാലന്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി.
അടിയന്തര പ്രമേയം അവതരിപ്പിക്കരുത് എന്നാരും പറഞ്ഞിട്ടില്ല, അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം എഴുതി സ്പീക്കർക്ക് കൊടുത്താൽ അതടക്കം സ്പീക്കർ അനുവദിക്കുമെന്നും. എന്തുകൊണ്ട് പ്രതിപക്ഷം കൊടുത്തില്ലയെന്നും വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നത് മുഖ്യമന്ത്രിയുടെ മറുപടിയെ ഭയന്നാണെന്നും ബാലൻ പറഞ്ഞു.
നിയമപരമായിട്ടുള്ള രണ്ട് കമ്പനികൾ സേവനവുമായി ബന്ധപ്പെട്ട് എഗ്രിമെന്റ് വച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ, എന്തെങ്കിലും ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിക്കാരാണ് പരാതി നൽകേണ്ടത്. നികുതി സംബന്ധിച്ച കാര്യങ്ങളിൽ ആദായ നികുതി വകുപ്പിനും അവ്യക്തതയില്ല. ഇൻകം ടാക്‌സിന് മുൻപിൽ ആരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ. ഇൻകം ടാക്‌സിന് ഇത്തരത്തിൽ കള്ളപ്പണം ആരോപണം നടത്താനാകില്ല കാരണം ചെക്കായും അക്കൗണ്ട് വഴിയുമാണ് പണമിടപാട് നടത്തിയിട്ടുള്ളത്. ഇത്രയും സുതാര്യമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിൽ, എഗ്രിമെന്റിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം എന്തെങ്കിലും തെറ്റ് വീണയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ എന്നത്തിൽ തെളിവില്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കുകയാണോ മാദ്ധ്യമങ്ങൾ എന്നും മന്ത്രി പൊട്ടിതെറിച്ചു. കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലും പാർട്ടിയുടെ കുറിപ്പിലുമുണ്ട്. അത് വായിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകാമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

