തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഉജ്ജ്വല വിജയം. കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എസ്. രഞ്ജിത്ത് വിജയിച്ചത്. സിപിഎമ്മിലെ അനില്‍ കല്ലിങ്ങലിനെ 90 വോട്ടിനാണ് രഞ്ജിത്ത് തോൽപ്പിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപിയും നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്.
Discussion about this post