തൃശൂർ: മാസപ്പടി വിവാദത്തിൽ 96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപയാണ്. മുഖ്യമന്ത്രിയും മകളും എന്തിനാണ് പണം വാങ്ങിയതെന്നും എന്തിനാണ് പ്രതിപക്ഷ നേതാക്കൾക്ക് കൊടുത്തതെന്നും ഇഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ അനധികൃതമായി ഒരു കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയും മകളും വാങ്ങിയതായി ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ പലയിടത്തായി പറയുന്നു. എന്ത് സൗജന്യമാണ് മുഖ്യമന്ത്രി കരിമണൽ കമ്പനിയ്‌ക്ക് ചെയ്ത് നൽകിയിട്ടുള്ളത്. എന്തിന് വേണ്ടിയാണ് രമേശ് ചെന്നിത്തലയക്കും പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കുമടക്കമുള്ള നേതാക്കൾക്ക് ഈ കമ്പനി പണം നൽകിയത്. ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളും കള്ളപ്പണം കൊണ്ട് തടിച്ചുക്കൊഴുക്കുകയാണ്. പരസ്പരം ഒത്തുത്തീപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post