ന്യൂഡൽഹി : സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്നത് വലിയ സംവിധാനങ്ങൾ. ദേശീയ തലസ്ഥാനം സുരക്ഷിതമാണെന്നും ജനങ്ങൾ അസൗകര്യങ്ങളില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ ചൊവ്വാഴ്ച സ്വാതന്ത്ര്യദിനത്തിൽ നഗരത്തിലുടനീളം പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി , സംവിധാനം കുറ്റമറ്റതാക്കാൻ ആയിരക്കണക്കിന് മറ്റ് ഉദ്യോഗസ്ഥരും ഇതിനോട് കൂടിച്ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി .
വിന്യസിച്ച സംഘങ്ങളിൽ ആൻറി സബോട്ടേജ് ചെക്ക്, ആക്‌സസ് കൺട്രോൾ, ആന്റി ടെറർ സ്ക്വാഡ് എന്നിവ ഉൾപ്പെടുന്നു,” പ്രധാന വേദിയായ ചെങ്കോട്ടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിക്കായി പോകുന്ന പാതയിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
സ്വാതന്ത്ര്യദിന ചടങ്ങിന്റെ സുരക്ഷാ ചുമതല ഡൽഹി പോലീസിന് അഭിമാനകരമാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (പബ്ലിക് റിലേഷൻസ് ഓഫീസർ) സുമൻ നാൽവ പറഞ്ഞു. നഗരത്തിലുടനീളം തടസ്സങ്ങളില്ലാതെ ആഘോഷങ്ങൾ ഉറപ്പാക്കാൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post