തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മാസപ്പടി വിവാദം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്നും,
കേരളത്തിലെ അവികസിത മണ്ഡലമാണ് പുതുപ്പള്ളിയെന്നും സുരേന്ദ്രന് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ ചോദ്യങ്ങളെ നേരിടാന്‍ പോലും സിപിഎമ്മിനാകുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും നടപടിയെടുക്കുന്നില്ലെന്നും , ഈ സഹചര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിലെ അന്വേഷണ ഏജൻസികളെക്കുറിച്ചും അന്വേഷണം നടക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഗണപതി പരാമര്‍ശത്തില്‍ ഷംസീറിനെതിരായ നിലപാട് യു.ഡി.എഫ് മാറ്റാനുണ്ടായ കാരണം വ്യക്തമാക്കണമെന്നും ,പിണറായി വിജയന്റെ പെട്ടിപിടുത്തക്കാരനാണ് വി.ഡി. സതീശനെന്നും സുരേന്ദ്രൻ ആരോപിച്ചു.
പുതുപ്പള്ളിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. കേരളത്തിൽ അവികസിതമായിട്ടുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പുതുപ്പള്ളിയെന്നും സുരേന്ദ്രൻ പറഞ്ഞു
Discussion about this post