തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും , സംസ്ഥാന സമിതിയും എടുത്ത തീരുമാനങ്ങൾ എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു . തുടർന്ന് മാദ്ധ്യമ പ്രവർത്തകർ മാസപ്പടി വിവാദത്തെക്കുറിച്ച് ചോദ്യം ചോദിക്കാൻ ആരംഭിച്ചതോടെ എം വി ഗോവിന്ദൻ മറുപടി പറയാതെ വാർത്താ സമ്മേളനം മതിയാക്കി എഴുന്നൽക്കുകയായിരുന്നു .
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ ആക്ഷേപം എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു തുടങ്ങിയതോടെ, എല്ലാ കാര്യങ്ങളും ഈ വിഷയത്തിൽ പറഞ്ഞതാണ് എന്ന് പറഞ്ഞുകൊണ്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അദ്ദേഹം വാർത്ത സമ്മേളനം മതിയാക്കുകയായിരുന്നു .
മാസപ്പടി വിവാദത്തെ പൂർണ്ണമായും ന്യായീകരിച്ചുകൊണ്ടും, വീണ വിജയനെ സംരക്ഷിച്ചു കൊണ്ടുമുള്ള നിലപാടാണ് മാസപ്പടി വിവാദത്തിൽ സിപിഎം സ്വീകരിക്കുന്നത് .വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്
Discussion about this post