ന്യൂഡൽഹി: ഇന്ത്യയിലെ ടിവി ചാനലുകൾ സ്വയം നിയന്ത്രിക്കുന്ന കാര്യത്തിൽ തീരെ കാര്യക്ഷമ പുലർത്തുന്നില്ലെന്ന് , ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചു സുപ്രീം കോടതി. നിയമങ്ങൾ കർശനം ആക്കുന്നില്ലെങ്കിൽ ടിവി ചാനലുകൾ അവ പാലിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്വയം നിയന്ത്രണ സംവിധാനം പാലിക്കാത്തതിന് ടിവി ചാനലുകൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നത് തീർത്തും പര്യാപ്തമല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു . ചാനലിന്റെ വരുമാനത്തിനും ലാഭത്തിനും ആനുപാതികമായി പിഴ നൽകണമെന്നും അത് നോക്കുമ്പോൾ നിലവിലെ ഒരു ലക്ഷം രൂപ പിഴ തികയില്ലെന്നും കോടതി പറഞ്ഞു. ഈ കണക്ക് 2008-ൽ സജ്ജീകരിച്ചിരുന്നതാണ് , ഇപ്പോൾ നമ്മൾ ജീവിക്കുന്ന കാലത്തിന് ഇത് തീർത്തും അനുയോജ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
ടിവി ചാനലുകൾക്കായി സ്വയം നിയന്ത്രണ സംവിധാനം രൂപപ്പെടുത്താൻ സ്വീകരിച്ച നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കുമെന്നും അതിനായി ആവശ്യമായതെല്ലാം ചെയ്യുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു
Discussion about this post