Friday, February 27, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് ‍പരിഗണനയിൽ’; മുഖ്യമന്ത്രി പിണറായിയുടെ കത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി

3 years ago
in Kerala
0
‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് ‍പരിഗണനയിൽ’; മുഖ്യമന്ത്രി പിണറായിയുടെ കത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂദല്‍ഹി: ഓണക്കാലത്തുള്ള മലയാളിയുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയായാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടാഴ്ച മുമ്പാണ് കത്തയച്ചത്. നിലവിൽ ഓണ സീസണ്‍ ആയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ്. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്കു വരുന്ന സമയമാണെന്നും ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് നിരക്ക് വര്‍ധനവെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിരുന്നു.

ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Previous Post

ടിവി ചാനലുകളുടെ സെൽഫ് റെഗുലേറ്ററി മെക്കാനിസത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി, ‘ഒരു ലക്ഷം രൂപ പിഴ മതിയാകില്ല’

Next Post

ഓരോ പ്രവൃത്തിയും ഉന്നത പുരോഗതിയിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് ആശംസിച്ച് ഗവർണർ

Next Post
ഓരോ പ്രവൃത്തിയും ഉന്നത പുരോഗതിയിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് ആശംസിച്ച് ഗവർണർ

ഓരോ പ്രവൃത്തിയും ഉന്നത പുരോഗതിയിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെന്ന് ആശംസിച്ച് ഗവർണർ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.