ബ്രിട്ടീഷ് കിരാതവാഴ്ചയിൽ നിന്നും ഭാരതം സ്വതന്ത്രമായിട്ട് ഇന്ന് 76 വർഷം പൂർത്തിയാവുന്നു. ഒരിക്കലും സമാധാന പൂർണ്ണമായ ഒരു സ്വാതന്ത്ര്യ സമരപോരാട്ടമായിരുന്നില്ല ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ നാം നടത്തിയത്. വിപ്ലവകാരികളുടെ രക്തം കൊണ്ട് ചുവന്നതാണ് നാം ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം ദേശീയവാദികളുടെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ ആണ് ഇന്ത്യ സ്വതന്ത്രയായത് .
സ്വാതന്ത്ര്യത്തിന്റെ വീര ഗാഥകൾ അനുസ്മരിച്ച്, ഇന്ന് രാജ്യം മുഴുവൻ ദേശീയ പതാകകൾ ഉയരും.ഡൽഹി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

