ന്യൂദല്‍ഹി: നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്രയും, പതിനൊന്നു സൈനികർക്ക് ശൗര്യചക്രയും നൽകി രാജ്യം ആദരിച്ചു.ഇതില്‍ അഞ്ചു പേര്‍ക്ക് മരണാനന്തര ആദരവാണ്. 76 പേര് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
52 പേര്‍ക്ക് സേനാ മെഡലുകളും മൂന്നു പേര്‍ക്ക് നാവികസേനാ മെഡലുകളും നാലു പേര്‍ക്ക് വായുസേനാ മെഡലുകളും സമ്മാനിക്കും. സിആര്‍പിഎഫിലെ ദിലീപ് കുമാര്‍ ദാസ്, ബബലു രാബ, ശംഭു റോയ് ,രാജ്കുമാർ യാദവ് ,എന്നിവർക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കും
മേജര്‍ വിജയ് വര്‍മ, മേജര്‍ സച്ചിന് നേഖി, മേജര്‍ രാജേന്ദ്ര പ്രസാദ് ജാട്ട്, മേജര്‍ രവീന്ദര്‍ സിങ് റാവത്ത്, നായിക് ഭീംസിങ്, ഗമിത് മുകേഷ് കുമാര്‍ എന്നിവരാണ് ശൗര്യചക്രയ്ക്ക് അര്‍ഹരായത്. മേജര്‍ വികാസ് ബംബു, മേജര്‍ മുസ്തഫ ബൊഹ്റ, ഹവില്‍ദാര്‍ വിവേക് സിങ് തോമര്‍, കുല്ഭൂഷണ് മന്റ, സയിഫുള്ള ക്വാദ്രി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യചക്ര സമര്‍പ്പിക്കും.
Discussion about this post