അധികം ടെൻഷനടിക്കുന്ന കൂട്ടത്തിലാണോ, വരൂ ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. കൂളായി മടങ്ങാം. തീർന്നില്ല ശരീരഭാരം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പക്ഷാഘാതത്തിന്റെയും ഹൃദ്രോഗങ്ങളുടെയും സാധ്യത കുറയ്‌ക്കും. മാനസികാരോഗ്യത്തിനും ചർമാരോഗ്യത്തിനും നല്ലതാണ്. കോകോ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് വിശപ്പും മറ്റു മധുരപലഹാരങ്ങൾ കഴിക്കുന്നതും കുറയും. ഇത് ശരീരഭാരം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
- വെള്ളിയാഴ്‌ചയാണ് ലോക ചോക്ലേറ്റ് ദിനം. 1950 -കളിൽ യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് വിപണിയിൽ എത്തിയതിന്റെ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായാണ് 2009 മുതൽ ലോക ചോക്ലേറ്റ് ദിനം ആചരിക്കുന്നത്. വിപണിയിൽ വിവിധതരം ചോക്ലേറ്റുകളുണ്ട്. പണ്ടുണ്ടായിരുന്ന പല ചോക്ലേറ്റുകളും അപ്രത്യക്ഷമായി. വിദേശ ചോക്ലേറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. നെസ്ലെ, കാഡ്ബറി, ഫെറെറോ, അമൂൽ ബ്രാൻഡുകളാണ് വമ്പൻമാർ. മിഠായിക്ക് പുറമേ ചോക്ലേറ്റ് കേക്ക്, പുഡിങ്, ഐസ്‌ക്രീം തുടങ്ങിയവയും ലഭ്യമാണ്.
Discussion about this post