കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബവീട്ടിൽ ഇന്ന് റവന്യൂ വിഭാഗത്തിന്റെ റീസർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് സർവെ. രാവിലെ 11നാണ് റീസർവേ തീരുമാനിച്ചിരിക്കുന്നത്. വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാന്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതി വിജിലന്‍സിന് മുന്നിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
സർവേക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിരുന്നു. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ അറിയിച്ചു.
അതേസമയം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയുടെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ രാവിലെ പതിനൊന്നിന് മാർച്ച് നടത്തും.
Discussion about this post