മാത്യു കുഴൽനാടൻ എം എൽ എ ക്കെതിരെ നികുതി വെട്ടിപ്പിന്റെ നടപടികളുമായി മുന്നോട്ട് പോകുന്ന സി പി എം നടത്തുന്നത് പകൽ വെളിച്ചത്ത് നഗ്നമായ നിയമ ലംഘനം. കുഴൽ നാടൻ നിയമലംഘനം നടത്തി എന്ന് ആരോപിക്കപ്പെടുന്ന ചിന്നക്കനാലിൽ നിന്നും 20 കിലോമീറ്റർ മാറിയാണ് ശാന്തൻപാറ സ്ഥിതി ചെയ്യുന്നത്. സി പി എമ്മിന്റെ പുതിയ ഏരിയ കമ്മിറ്റി ഓഫീസ് ആണ് ഇതോടെ വിവാദത്തിൽ ആയിരിക്കുന്നത്
ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസിന്‍റെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് പണിയുന്നത്. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പട്ടയ ഭൂമിയില്‍ വീട് നിര്‍മിക്കാനല്ലാതെ മറ്റു നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി ലഭിക്കില്ല . സ്റ്റോപ്പ് മെമ്മോ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് കിട്ടിയിട്ടും നിര്‍മാണം നിര്‍ത്തിവെക്കാൻ ഭരണ പക്ഷ പാർട്ടി തയ്യാറായില്ല . നിയമം ലംഘിച്ചതിന് പട്ടയം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കാമെങ്കിലും റവന്യൂ വകുപ്പും കണ്ട ഭാവം കാണിക്കുന്നില്ല . മാത്യു കുഴല്‍നാടന്‍റെ നിയമലംഘനത്തിനെതിരെ പ്രസംഗിച്ച സിപിഎം സ്വന്തം നിയമലംഘനം വെളിച്ചത്തായതോടെ പ്രതിരോധത്തിലായി.
Discussion about this post