ബന്ദർ അബാസ്: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ എത്തിയ ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് ത്രികണ്ഠിന് ഊഷ്മളമായ സ്വീകരണം. ഓഗസ്റ്റ് 20 നാണ് സംയുക്ത നാവിക സേന വിന്യാസത്തിന്റെ ഭാഗമായി നാവിക കപ്പൽ ഇറാനിൽ എത്തിയത്.
പ്രാദേശിക രാജ്യങ്ങളുമായുള്ള നാവിക ഇടപഴകലിന്റെ ഭാഗമായാണ് ,ഇറാനിലെ സന്ദര്ശനം എന്ന് നാവിക സേനാ വക്താവ് അറിയിച്ചു.
സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഇന്ത്യ-ഇറാൻ ബന്ധങ്ങൾ അർത്ഥവത്തായ ഇടപെടലുകളാൽ അടയാളപ്പെടുത്തിയിരിക്കുക്കുകയാണെന്നും, ഇന്ത്യയും ഇറാനും തമ്മിൽ 1950 മുതൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതാണെന്നും, ടെഹ്‌റാനിലെ എംബസിക്ക് പുറമേ, ഇന്ത്യക്ക് ബന്ദർ അബ്ബാസിലും സഹെദാനിലും, കോൺസുലേറ്റുകൾ ഉള്ളതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റൈസിയുമായി സംസാരിച്ചതായും ചബഹാർ തുറമുഖത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു

