പുതുപ്പള്ളി: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെതെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിന് നേതൃത്വം നൽകുന്നത് റിയാസാണ്. പൊതുമരാമത്ത് മന്ത്രി അമിത അധികാരങ്ങൾ കയ്യാളുകയാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തി അത് ചോദ്യം ചെയ്യുന്നവർക്കെതിരെ പൊലീസിനെയും വിജിലൻസിനെയും വിട്ട് ഭീഷണിപ്പെടുത്തുകയാണ്. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Discussion about this post