ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം. നടുക്കടലില്‍ വച്ചാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരേ ആക്രമണം നടന്നത്. അവരുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഫോണുകളും കൊള്ളക്കാര്‍ കവര്‍ന്നെന്നും പരാതിയുണ്ട്. ഇരുമ്പുകമ്പിയും ഇഷ്ടികയും കൊണ്ട് അടിച്ചത്തായി മത്സ്യത്തൊഴിലാളികൾ പരാതി നൽകിയത്. ഗുരുതരമായി പരിക്കേറ്റ 7 മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മൂന്ന് ഫൈബര്‍ ബോട്ടുകളിലെത്തിയ കൊള്ളക്കാര്‍ ഇരുമ്പുവടിയും ഇഷ്ടികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ബോട്ട് വളഞ്ഞ കടൽക്കൊള്ളക്കാർ ബോട്ടിലേക്ക് ചാടിക്കയറി ഇഷ്ടികയും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസ് വൃത്തങ്ങൾ ഐഎഎൻഎസിനെ അറിയിച്ചു.

